SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 PM IST

ലഹരിക്കെതിരെ കുടുംബശ്രീ കുട്ടി കൂട്ടായ്മകളും

malappuram
ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി മക്കരപറമ്പ് സി.ഡി.എസിലെ ബാലസഭ സംഘടിപ്പിച്ച പരിപാടി. 

മലപ്പുറം: ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് കുടുംബശ്രീക്ക് കീഴിലെ ബാലസഭകൾ. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഒക്‌ടോബർ രണ്ട് മുതൽ നടത്തി വരുന്ന 'സമന്വയം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലെ സി. ഡി. എസിനു കീഴിലെ ബാലസഭകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ മാരത്തോൺ, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്‌നേച്ചർ ട്രീ, ആശയ മരം, തെരുവ് നാടകങ്ങൾ തുടങ്ങി വിവിധങ്ങളായ ലഹരി വിരുദ്ധ പ്രചരണ പരിപാടികളാണ് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നടത്തി വരുന്നത്. ഇതുവരെ 104 കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിലായി 8,​000 ത്തിലേറെ കുട്ടികൾ പങ്കെടുത്ത ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളാണ് ബാലസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.