കോഴിക്കോട്: കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്ന മാർക്സിസ്റ്റ് പഠനകോഴ്സ് നവംബർ ഏഴിന് വൈകീട്ട് നാലിന് ടൗൺഹാളിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മാർക്സിസ്റ്റ് പഠനത്തിന്റെ സമകാലീനപ്രസക്തി എന്ന വിഷയത്തെ അധികരിച്ചാണ് കാരാട്ട് സംസാരിക്കും.കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം എ.കെ.ജി.സി.ടിയുടെ അക്കാഡമിക്വേദിയായ എ.സി.എസ്.ആർ സഹായത്തോടെയാണ് കോഴ്സ് നടത്തുന്നത്. ആറ് മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ്കോഴ്സാണിത്.
എസ്.രാമചന്ദ്രൻപിള്ള, ഡോ.കെ.എൻ.ഗണേഷ്, എളമരം കരീം, എം.എ.ബേബി, ഡോ.തോമസ് ഐസക്, സുനിൽ പി.ഇളയിടം, ഡോ.രാജൻഗുരുക്കൾ തുടങ്ങി പ്രമുഖരായ മാർക്സിസ്റ്റ് സൈദ്ധാന്തികരും സാമൂഹ്യശാസ്ത്രജ്ഞരും കോഴ്സിൽ അദ്ധ്യാപകരായിരിക്കും. പഠനക്കുറിപ്പുകൾ ക്ലാസുകളിൽ അറ്റന്റ് ചെയ്യുന്ന മുറയ്ക്ക് ലഭിക്കും. പഠനകോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ നവംബർ 5 നു മുമ്പ് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് രണ്ടായിരം രൂപ. ഒന്നിച്ചടക്കാനാവാത്തവർക്ക് രണ്ട് ഗഡുക്കളായി അടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |