SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.16 PM IST

ഫൊറൻസികിൽ മാദ്ധ്യമ വിലക്ക്.

ff

കോട്ടയം. കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിൽ നിന്ന് മാദ്ധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ നൽകരുതെന്ന് വകുപ്പ് മേധാവിയുടെ നിർദേശം. ഇലന്തൂർ നരബലിയുടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച വിവരങ്ങൾ നൽകരുതെന്ന് കർശന നിർദേശം നൽകിയിട്ടും വിശദമായ വാർത്ത മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിൽ സഹപ്രവർത്തകരോട് വകുപ്പ് മേധാവി ക്ഷുഭിതനായെന്നാണ് അറിയുന്നത്. ഫൊറൻസിക് വിഭാഗം പ്രവർത്തിക്കുന്ന ഭാഗത്ത് വീഡിയോ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന പോസ്റ്ററും പതിച്ചിട്ടുണ്ട്. പുതിയ വകുപ്പ് മേധാവി ചുമതലയേറ്റതിനു പിന്നെയാണ് ഈ പരിഷ്കാരം. 2016 ഏപ്രിൽ 28 ന് പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത സംഘത്തിലും ഈ മേധാവിയുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FORENSIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.