SignIn
Kerala Kaumudi Online
Friday, 29 March 2024 8.08 AM IST

അനശ്വര രാജൻ ബോളിവുഡിൽ

ബാംഗ്ളൂർ ഡെയ്‌സ് ഹിന്ദി റീമേക്ക് യാരിയാൻ 2ൽ പ്രിയ വാര്യരും

mm

യുവതാരം അനശ്വര രാജൻ ബോളിവുഡിലേക്ക്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ബാംഗ്ളൂർ ഡെയ്സ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കായ യാരിയാൻ 2 എന്നു പേരിട്ട സിനിമയിലൂടെയാണ് അനശ്വര ബോളിവുഡിൽ എത്തുന്നത്. യാരിയാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദിവ്യകോബ്ള കുമാർ ആണ് സംവിധാനം. ഹിമ്രാൻ ഖുറേഷി, രാകുൽ പ്രീത് സിംഗ് എന്നിവരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു. ഒരു അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യയാകെ തരംഗം തീർത്ത പ്രിയ വാര്യരാണ് യാരിയാൻ 2ൽ മറ്റൊരു പ്രധാന താരം. ശ്രീദേവി ബംഗ്ളാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയ പ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. മീസാൻ ജാഫ്രി, യാഷ് ദാസ്ഗുപ്ത എന്നിവരാണ് മറ്റു താരങ്ങൾ. മീസാൻ ജാഫ്രി ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നു. നിവിൻ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ്ഗുപ്തയും, നസ്രിയയുടെ കഥാപാത്രത്തെ ദിവ്യകോസ്ളയും പുനരവതരിപ്പിക്കും.ടീ സീരിസാണ് നിർമ്മാണം. അടുത്ത വർഷം മേയ് 12ന് ചിത്രം റിലീസ് ചെയ്യും. അതേസമയം മൈക്ക് ആണ് അനശ്വര രാജൻ നായികയായി അവസാനം പ്രേക്ഷകർക്കു മുന്നിലെത്തിയ ചിത്രം. സാറ എന്ന കഥാപാത്രമായി മികച്ച പ്രകടനം ആണ് ചിത്രത്തിൽ കാഴ്ചവച്ചത്. ബോളിവുഡ് താരം ജോൺ എബ്രഹാം ആണ് നിർമ്മിച്ചത്. അർജുൻ അശോകന്റെ നായികയായി പേരിടാത്ത ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. രങ്കി എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും അനശ്വര നടത്തി. ഫോർ ഇയേഴ്സ് ആണ് പ്രിയ വാര്യർ നായികയായി അവസാനം അഭിനയിച്ച ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.