കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കൽ ഓഫീസ് , ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാംദാസ് ഉദ്ഘാടനം ചെയ്തു. ഡോ.റിജിത്ത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സീനിയർ ഒഫ്താൽമോളജിസ്റ്റ് ഡോ. ജൈസി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നഴ്സിംഗ് ഓഫീസർ മേരിക്കുട്ടി , ജില്ലാ ഡി.പി.എച്ച്.എൻ ഓഫീസർ ജൈനമ്മ തോമസ്, എസ്.വി.ഒ.ലത എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ ഒഫ്താൽമോളജി കോർഡിനേറ്റർ അബ്ദുൾ റഹീം നന്ദിയും പറഞ്ഞു. ഡോ.അപർണ, അജേഷ് കുമാർ എന്നിവർ ക്ലാസ്സെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |