തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അട്ടിമറിക്കുന്നതായി ആരോപിച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ (കെ.ഇ.ഡി.എം.എസ്.യു) പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.മഹേഷ് കുമാർ,സംഘടനയുടെ സ്ഥാപക നേതാവ് പിരപ്പൻ കോട് സുശീലൻ,മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാജീവ്, വൈസ് പ്രസിഡന്റുമാരായ ജി.സൈജു,ഖലീൽ റഹ്മാൻ,സംസ്ഥാന സെക്രട്ടറിമാരായ ടി.വി. രഘുനാഥൻ,എ.ജി ഷാജു,കെ.ജെ.വിൻസെന്റ്,ജി.കണ്ണൻ,എ.നിസാമുദ്ദീൻ, എ.ജി.അജു,സംസ്ഥാന ട്രഷറർ എസ്.ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |