കോഴിക്കോട്: ഉമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം.കൊടുവള്ളി ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെ മകൾ മറിയം നസീറാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.മറിയത്തിന്റെ ഉമ്മ ലുബ്നയുടെ നെല്ലാംങ്കണ്ടി ആലപ്പുറായിലെ തറവാട് വീട്ടിലാണ് സംഭവം.വീട്ട് മുറ്റത്ത് നിന്ന് ലുബ്ന കാർ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മുന്നോട്ട് പാഞ്ഞ് വരാന്തയിൽ കളിക്കുകയായിരുന്ന മറിയത്തെ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിതാവ് നസീർ ഖത്തറിലാണ്.സഹോദരൻ: യാരിഖ്.കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഈങ്ങാപ്പുഴ ടൗൺ ജുമാമസ്ജിദിൽ കബറടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |