കൊല്ലം: കെ.പി.എം.എസ് താലൂക്ക് യൂണിയൻ മഹിളാ കൺവെൻഷൻ നാളെ ഉച്ചക്ക് 2ന് കൊട്ടിയം മുസ്ലിം യു.പി. സ്കൂളിൽ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആക്റ്റിവിസ്റ്റുകളായ സി.എസ്.മുരളി ശങ്കർ, മൃദുലാദേവി എന്നിവർ പഠന ക്ലാസ് നയിക്കും. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെയും കെ.പി.എം.എസിന്റെ മുതിർന്ന പ്രവർത്തകരെയും ആദരിക്കും.വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ഷീല ബിനു, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ, ചാത്തന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ സുജിത്, കൊട്ടിയം കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി സുനിൽ ഭൂതക്കുളം, കെ.പി.വൈ.എം ജില്ലാ സെക്രട്ടറി ശരത് എന്നവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |