SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 AM IST

വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ തുർക്കിയിൽ 3 വർഷം തടവ്

pic

ഇസ്താംബുൾ: വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും മൂന്ന് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന പുതിയ മാദ്ധ്യമ നിയമത്തിന് തുർക്കി പാർലമെന്റിന്റെ അംഗീകാരം. പ്രസിഡന്റ് തയ്യിപ് എർഡോഗന്റെ എ.കെ പാർട്ടിയും സഖ്യകക്ഷികളുമാണ് നിയമം അവതരിപ്പിച്ചത്. അന്തിമ അംഗീകാരത്തിനായി നിയമം ഇപ്പോൾ പ്രസിഡന്റിന്റെ പരിഗണനയിലാണ്. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനുമുള്ള നീക്കമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളും ഇന്റർനെറ്റ് സൈറ്റുകളും കൈമാറണമെന്നും നിയമത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.