SignIn
Kerala Kaumudi Online
Friday, 29 March 2024 3.22 PM IST

ജാഗ്രതാസമിതികള്‍ കാര്യക്ഷമമാക്കും: വനിതാ കമ്മിഷൻ

women

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയാനും പ്രശ്‌നങ്ങൾ പ്രാരംഭഘട്ടത്തിൽ പരിഹരിച്ച് മുന്നോട്ടു പോകാനുമായി വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. രാമനിലയത്തിൽ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ജാഗ്രതാ സമിതികളുടെ പ്രവർത്തനം സംബന്ധിച്ചുള്ള റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് മോണിറ്ററിംഗ് സമിതികൾക്ക് നിർദ്ദേശം നൽകി. പ്രശ്‌നങ്ങൾ നേരത്തെ അറിഞ്ഞ് ഇടപെടാനും പരിഹരിക്കാനും ഈ സമിതികൾക്ക് സാധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ മികച്ച സമിതികളെ കണ്ടെത്തി വനിതാ കമ്മിഷൻ പുരസ്‌കാരം നൽകാനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കും. ആവശ്യമെങ്കിൽ പഞ്ചായത്ത് തലത്തിൽ വരെ കൗൺസിലറെ നിയമിക്കണമെന്നും സതീദേവി പറഞ്ഞു. 50 പരാതികളിൽ 12 എണ്ണം പരിഹരിച്ചു. മൂന്നെണ്ണം പൊലീസിന് കൈമാറി. 35 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VANITHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.