തൃശൂർ: രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി നേത്രവിഭാഗത്തെ അഡ്വാൻസ്ഡ് ഐ കെയർ സെന്ററായി ഉയർത്താൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ദിനചര്യകളിലൂടെയും ഭക്ഷണത്തിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദത്തിലൂടെ കാഴ്ച ലഭിച്ചവർ ചികിത്സാനുഭവങ്ങൾ പങ്കു വച്ചു. ആശുപത്രിയിൽ ലഭ്യമായ നേത്ര രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രകാശനവും രോഗി സൗഹൃദ സോഷ്യൽ മീഡിയ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.സലജകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |