തൃശൂർ : സംഗീത നാടക അക്കാഡമി ഇന്ന് മുതൽ 18 വരെ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ ചാക്യാർകൂത്ത് ഓട്ടൻതുള്ളൽ ഫെസ്റ്റ് വാചികം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് ഈ ഫെസ്റ്റ് അക്കാഡമി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് ഫെസ്റ്റിന്റെ ഉദ്ഘാടനം അക്കാഡമി നിർവാഹക സമിതി അംഗം ശിവൻ നമ്പൂതിരി നിർവഹിക്കും. അക്കാഡമി ചെയർമാൻ ഇൻ ചാർജ്ജ് സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും . അഡ്വ.വി.ഡി.പ്രേമപ്രസാദ്, വിദ്യാധരൻ മാസ്റ്റർ, വി.കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് വൈകീട്ട് 6.30 ന് കാണിനാട് സൂരജും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്തും വൈകീട്ട് 7.30ന് കൃഷ്ണപുരത്ത് മുരളിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും അരങ്ങേറും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |