തൃശൂർ : സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ 15 സ്വർണ്ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവ കരസ്ഥമാക്കി 84 പോയിന്റ് നേടി തൃശൂർ മുന്നിൽ. ആറ് വീതം സ്വർണവും വെള്ളിയും അടക്കം 48 പോയിന്റുള്ള തിരുവനന്തപുരം രണ്ടാം സ്ഥാനത്തും നാല് സ്വർണം, ആറ് വെള്ളി, ആറ് വെങ്കലം എന്നിവ നേടി 44 പോയന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂൾ വിഭാഗത്തിൽ 34 പോയിന്റുള്ള തൃശൂർ വിവേകോദയമാണ് ഒന്നാം സ്ഥാനത്ത്.
29 പോയിന്റോടെ തിരുവനന്തപുരം വി ആൻഡ് എച്ച്.എസ്.എസ് കുളത്തൂർ രണ്ടാം സ്ഥാനത്തും സെന്റ് ജോസഫ് എച്ച്.എസ് മേലൂർ മൂന്നാം സ്ഥാനത്തുമുണ്ട്. ബാഡ്മിന്റൺ അണ്ടർ 17 പെൺകുട്ടികളുടെ മത്സരം പൂർത്തിയായി. ആൺകുട്ടികളുടെ മത്സരം ഇന്ന് നടക്കും. കരാട്ടെ, സോഫ്റ്റ് ബാൾ മത്സരം ഇന്ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |