SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.45 AM IST

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

cpz-krishi-ana
നശിപ്പിച്ച കൃഷി

ചെറുപുഴ: രാജഗിരിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു.അറേക്കാട്ടിൽ ഷാജൻ, പാഴൂർ ഷിബി എന്നിവരുടെ തെങ്ങ്, കമുക് എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. കർണാടക വനത്തിൽ നിന്ന് എത്തിയ കാട്ടാനകൾ കാര്യങ്കോട് പുഴ കടന്ന് ജനവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു.ഈ വർഷം പുഴ കടന്ന് ഇവിടെ മാത്രം കാട്ടാനയെത്തുന്നത് അഞ്ചാം പ്രാവശ്യമാണ്. പുളിങ്ങോം -ജോസ്ഗിരി പൊതുമരാമത്ത് റോഡിന്റെ പാർശ്വ റോഡിലും കാട്ടാനകൾ എത്താൻ തുടങ്ങിയതോടെ പയ്യന്നൂർ - പുളിങ്ങോം - ജോസ്ഗിരി റോഡിലെ രാത്രി യാത്ര സുരക്ഷിതമല്ലാതായി. കേരള -കർണാടക അതിർത്തിയിൽ 10 വർഷങ്ങൾക്ക് മുൻപ് 14 കിലോമീറ്റർ നീളത്തിൽ ചേന്നാട്ടുകൊല്ലി മുതൽ കാനംവയൽ വരെ സ്ഥാപിച്ച വൈദ്യുതവേലി ഉപയോഗ ശ്യൂന്യമായതോടെയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.