കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്ത് തേൻ ഗ്രാമമാകുന്നു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് തേൻ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് തേൻ ഗ്രാമം പദ്ധതിക്ക് നീക്കി വച്ചിട്ടുള്ളത്.നൂറു കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക. ഒരാൾക്ക് രണ്ട് തേനീച്ച കൂടുകൾ ആണ് നൽകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ശാന്തമ്മ അദ്ധ്യക്ഷത വഹിച്ചു. കണ്ടേരിയിലെ ചിറ്റാരി വീട്ടിൽ കെ.സാജിദിനാണ് ആദ്യ തേനീച്ചപ്പെട്ടി കൈമാറിയത്. കെ.യശോദ,സി.കെ.ശ്രീജ, എം.വിപിൻ, ആർ.സന്തോഷ് കുമാർ, സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
വ്യാജതേൻ അതിർത്തിക്ക് പുറത്ത്
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 19 വാർഡിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങൾക്കാണ് രണ്ട് ദിവസത്തെ പരിശീലനം നൽകി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വ്യാജ തേനിന്റെ ഉപയോഗം കുറയ്ക്കുവാൻ വേണ്ടി ആണ് തേൻ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. മാങ്ങാട്ടിടം ഹണി എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും തേനീച്ച വളർത്തുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ച് വരികയാണ്.
തേൻ ഉദ്പാദനം 300 വീടുകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |