SignIn
Kerala Kaumudi Online
Friday, 19 April 2024 3.08 PM IST

വീടുകയറി ആക്രമണം: സീരിയൽ നടിയും ഭർത്താവും അറസ്റ്റിൽ

aswathy-babu

വൈപ്പിൻ: അമ്മയെയും മകനെയും വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ വരാപ്പുഴയിൽ താമസിക്കുന്ന സീരിയൽ നടിയും തിരുവനന്തപുരം സ്വദേശിയുമായ അശ്വതി ബാബു (25), ഭർത്താവ് കാക്കനാട് സ്വദേശി നൗഫൽ (30) എന്നിവരെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകയറി ആക്രമിക്കൽ, മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നായരമ്പലം നെടുങ്ങാട് തുണ്ടത്തിൽ ബാബുവിന്റെ മകൻ കിഷോർ (43), അമ്മ ലൈല (65) എന്നിവരാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. നേരത്തെ അശ്വതിയുടെ ഡ്രൈവറായിരുന്ന കിഷോർ കടം വാങ്ങി​യ 30,000 രൂപ മടക്കി​ നൽകാത്തതി​നെ ചൊല്ലി​യായി​രുന്നു പ്രശ്നം. കിഷോറിനെ ഇരുമ്പുവടിക്ക് തലയ്ക്കടിക്കുകയും അമ്മയെ ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ജനൽ ചില്ലുകളും തകർത്തു. ലൈലയുടെ പരാതി​യി​ലാണ് അറസ്റ്റ്. അശ്വതിക്കെതിരെ തിരുവനന്തപുരം, മട്ടാഞ്ചേരി, വരാപ്പുഴ, ഇടുക്കി പെരുവന്താനം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ലഹരി, അക്രമ കേസുകളുണ്ട്. കാക്കനാട്, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ നൗഫലി​നെതി​രെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും നൗഫലിനെ മട്ടാഞ്ചേരി സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.