കോട്ടയം: കേരള കർഷകസംഘം സംസ്ഥാന സമ്മേളനം 18 മുതൽ 21 വരെ കോട്ടയത്ത് നടക്കും.രാവിലെ 9.30 ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് 4ന് പാലായിൽ 'കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും" എന്ന വിഷയത്തിൽ സെമിനാർ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.18 ന് സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ പതാക-കൊടിമര ജാഥകൾ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 ന് തിരുനക്കരയിൽ സ്വാഗതസംഘം ചെയർമാൻ എ.വി.റസ്സൽ പതാക ഉയർത്തും.
19 ന് രാവിലെ 10ന് മാമൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം.20 ന് വൈകിട്ട് 5 ന് തിരുനക്കര മൈതാനത്ത് ഇന്ത്യൻ ദേശീയതയുടെ ചരിത്ര മാനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനവും 21ന് വൈകിട്ട് 4ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |