ഫറോക്ക് : ഫാറൂഖ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ദാവൂദിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ദാവൂദ് മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പഠന- പഠനേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന ഫാറൂഖ് കോളേജ് ബിരുദ വിദ്യാർത്ഥികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയത്. പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ ആമുഖ ഭാഷണം നടത്തി. ഫാത്തിമ നഫ്ള.സി.എം (ബിരുദ വിഭാഗം, കെമിസ്ട്രി), ഉണ്ണികൃഷ്ണൻ എൻ.പി, അഭിൻരാജ് ആർ.എസ് (ബിരുദവിഭാഗം, കമ്പ്യൂട്ടർ സയൻസ്) എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്. ഡിപ്പാർട്ട്മെന്റ് തലവൻ ഡോ.വി.കബീർ അദ്ധ്യക്ഷത വഹിച്ചു. ബോധി കൃഷ്ണ, ഡോ.അബ്ദുൽ ജബ്ബാർ, ജുനൈദ്, കാവ്യ എന്നിവർ പ്രസംഗിച്ചു. സഹൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |