അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 24.12 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ അട്ടിയിൽ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. 1.5 കിലോമീറ്ററോളം നീളത്തിലും, 4 മുതൽ 6 മീറ്റർ വരെ വീതിയിലും ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിച്ചത്. എച്ച് .സലാം എം .എൽ .എ റോഡ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, പഞ്ചായത്തംഗങ്ങളായ ശോഭ ബാലൻ, നിഷ, പി.ഡബ്ല്യു. ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രേഖ, അസി. എൻജിനീയർ വിഷ്ണു മോഹൻ, ജി.ഷിബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |