കൊണ്ടോട്ടി:കരിപ്പൂരിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു.
മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരാതിയിൽ കരിപ്പൂർ പൊലീസ് കേസെടുത്തു.
നേരത്തെ കരിപ്പൂരിൽ അഞ്ച് കിലോ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ മുഖ്യസൂത്രധാരനായ കോഴിക്കോട് സ്വദേശി
റിയാസിനെ പിടികൂടുന്നതിനിടെയാണ് സംഭവം. വിമാനത്താവളത്തിന് സമീപത്ത് വച്ച് റിയാസിന്റെ വാഹനം കസ്റ്റംസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് അതിവേഗം വാഹനം മുന്നോട്ടെടുത്ത് റിയാസ് രക്ഷപ്പെട്ടത്. ഇതിലാണ് മൂന്ന് ക്സറ്റംസ് ഉദ്യോഗസ്ഥർക്ക് വീണു പരിക്കേറ്റത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |