ചാലക്കുടി: മേലൂർ കുന്നപ്പിള്ളിയിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ സ്വാകാര്യ ബസ് ഓടിക്കാൻ ശ്രമിച്ചത് വിവാദമായി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്ന് കൊരട്ടി പൊലീസ് അറിയിച്ചു. അടിച്ചിലി-ചാലക്കുടി റൂട്ടിലോടുന്ന ഡീലക്സ് മാത ബസിലായിരുന്നു സംഭവം. നിർമ്മല കോളേജിലെ വിദ്യാർത്ഥികളാണ് ബസിൽ കയറിയത്.
നിറയെ യാത്രക്കാരുള്ളതിനാൽ കൂടുതൽ വിദ്യാർത്ഥികളെ കയറ്റാൻ കഴിയില്ലെന്ന് ക്ലീനർ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ പിന്നെയും പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ ഇരുഡോറിലൂടെ കയറുന്നത് തുടർന്നു. ഇതിനിടെ മുന്നറിയിപ്പില്ലാതെ ബസ് മുന്നോട്ടെടുത്തു. ഡോറിലും മറ്റും തൂങ്ങിപ്പിടിച്ചു നിന്ന വിദ്യാർത്ഥിനികൾ ഒച്ചതോടെ ബസ് നിറുത്തുകയും ചെയ്തു. പിന്നീട് മുഴുവൻ പേരെയും കയറ്റിയ ശേഷമാണ് ബസ് യാത്ര തുടർന്നത്. ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥികൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിഷയം പിന്നീട് ചർച്ചയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |