പോരുവഴി: ശൂരനാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'കൂട്ടുകാർ 89' നൽകുന്ന തറമേൽ സോമരാജൻ മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് സമർപ്പണവും കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി നയിച്ച വരവേഗ വിസ്മയമയവും വരയരങ്ങും നടന്നു. കേരള എക്സൈസ് വിഭാഗം (വിമുക്തി )നയിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് വിജിലാൽ നേതൃത്വം നൽകി. പരീക്ഷയിൽ മികച്ച വിജയം നേടിയ ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആദരവ് നൽകി. ആദ്യ അവാർഡ് ലഭിച്ച സ്കൂളിലെ അദ്ധ്യാപകൻ കെ.കൃഷ്ണകുമാറിന് അഡ്വ. ജിതേഷ്ജി പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും നൽകി. രക്ഷാധികാരി അജി പാട്ടത്തിൽ അദ്ധ്യക്ഷനായി. എക്സിക്യുട്ടീവ് അംഗം എൽ.സുഗതൻ സ്വാഗതം പറഞ്ഞു. കായിക അദ്ധ്യാപകൻ വിശ്വംഭരൻപിള്ളയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് ടി. എസ് ബിന്ദു, ബിനു സോമരാജൻ, വാസുദേവൻ, സിജി, സിനി സജികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |