വണ്ടൂർ: യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ വകയായി കാരക്കാ പറമ്പിലെ ഗാന്ധി ഭവൻ സ്നേഹാരാമത്തിലേക്ക് സൗണ്ട്സിസ്റ്റം കൈമാറി.
അന്തേവാസികളുടെ ആവശ്യപ്രകാരമായിരുന്നു മൈക്കും സ്പീക്കറും നൽകിയത്.
ചടങ്ങ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗാന്ധിഭവൻ സ്നേഹാരാമം ചെയർമാൻ ടി. വിനയദാസ്, യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം പ്രസിഡന്റ് സി.പി സിറാജുദ്ദീൻ, ശിഹാബ് അലൈവ് , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി. സൽമാൻ ,വി.എസ്.അനിൽ , എം. പ്രസാദ് , കെ. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |