പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തരിക്കലിൽ മൂന്നു പേരെ കടിച്ച തെരുവുനായയെ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ അംഗങ്ങൾ പിടികൂടി. മൃഗ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ നൽകി വിട്ടയച്ചു.
വൈകിട്ട് മറ്റ് രണ്ട് തെരുവ് നായ്ക്കൾ നാട്ടുകാരെ ആക്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകർ തെരച്ചിൽ നടത്തി.
യൂണിറ്റ് ലീഡർ റിയാസ് പുത്തരിക്കൽ നേതൃത്വം നൽകി. റഫീഖ് പരപ്പനങ്ങാടി, സി.കെ. കോയ, ഇ.പി.ഷുഹൈബ്, ഹബീബ് പുത്തരിക്കൽ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
എം.എൽ.എ ഫണ്ടുപയോഗിച്ച് പുത്തരിക്കലിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ടു ആറു മാസത്തോളമായി. ഇത് എത്രയും വേഗം നന്നാക്കണമെന്ന് ഐ.എൻ.ടി.യു.സി നേതാവ് കെ. അബ്ദുൾ ഗഫൂർ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |