SignIn
Kerala Kaumudi Online
Saturday, 20 April 2024 1.39 AM IST

മകളെ ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ

arrest

മലയിൻകീഴ് : ഒൻപത് വയസുള്ള മകളെ കത്തികൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ച പിതാവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.കാവിൻപുറം പെരുവികോണം തോണ്ടലിൽ പുത്തൻ വീട്ടിൽ എ.സുരേഷാ(46)ണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് സംഭവം.സുരേഷിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലായിരുന്നു മകൾ.പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മകളെ മുടിയിൽ കുത്തിപ്പിടിച്ച് പുറത്തുകൊണ്ടുപോയി തള്ളിയിട്ടു മർദ്ദിച്ചു.അവിടെ നിന്നു പേടിച്ചോടിയ മകളെ പിച്ചാത്തി എടുത്ത് എറിയുകയായിരുന്നു.കത്തികൊണ്ട് പെൺകുട്ടിയുടെ ഇടത് അരക്കെട്ടിൽ പരിക്കേൽപിക്കുകയും ചെയ്തു.മകളെ ഇഷ്ടമില്ല എന്ന കാരണത്താൽ പിതാവ് പല തവണ ഇത്തരത്തിൽ ക്രൂരതയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിലായിരുന്ന പ്രതിയെ വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ആശിഷ്.എസ്.വി,സി.പി.ഒ മാരായ അഭിലാഷ്, ഹരികുമാർ,സുനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, VILAPPILSALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.