കോട്ടോപ്പാടം: നിർദ്ധന കുടുംബത്തിലെ സഹോദരിയുടെ കല്യാണത്തിന് താങ്ങും തണലുമായിമാതൃക കാണിച്ച് വീണ്ടും കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ. കോട്ടോപ്പാടം പഞ്ചായത്ത് 16-ാം വാർഡിൽ കൂമഞ്ചേരിക്കുന്ന് നാലകത്ത് സലീമിന്റെ മകളുടെ കല്യാണ ചെലവിലേക്കാണ് സാമ്പത്തിക സഹായം കൈമാറിയത്.വിവാഹച്ചെലവ് താങ്ങാൻ കഴിയാത്തത് മൂലം പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ പാടുപെടുന്ന കുടുംബങ്ങളുടെ ദുരിതംകണ്ടറിഞ്ഞ സാഹചര്യത്തിലാണ് കൈത്താങ്ങ് കൂട്ടായ്മ സഹായവുമായെത്തുന്നത്. അമ്മ ഇല്ലാത്ത ഈ യുവതിയുടെ വിവാഹത്തിന് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടെയാണ് കൈത്താങ്ങ് കൂട്ടായ്മ പ്രവർത്തകർ ചേർന്ന് പണം സ്വരൂപിച്ചത്.
ഇത്തരത്തിൽ കഴിഞ്ഞാഴ്ച്ചയും കൂട്ടായ്മ അമ്പാഴക്കോട് സ്വദേശിയുടെ ചികിത്സക്കാവശ്യമായി വലിയൊരു തുക നൽകിയിരുന്നു.16-ാം വാർഡ് മെമ്പറും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജസീന അക്കരയ്ക്ക് കൂട്ടായ്മ പ്രസിഡന്റ്ആർ.എം. ലത്തീഫ്, ജനറൽ സെക്രട്ടറി ഉമ്മർ ഒറ്റകത്ത്, ട്രഷറർ രാമചന്ദ്രൻ ചള്ളപ്പുറത്ത്, പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദാലി കൊടുവാളിപ്പുറം, സുബൈർ ചള്ളപ്പുറത്ത് അമ്പാഴക്കോട്, ദിനു ചള്ളപ്പുറത്ത് എന്നിവർ ചേർന്ന് ധനം കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |