തിരുവനന്തപുരം: കേരളസർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ആറ് ബൃഹദ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 18ന് രാവിലെ 10ന് കാര്യവട്ടത്ത് നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. സംസ്ഥാനസർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ, ആംഫി തിയേറ്റർ, ഓപ്പൺ ക്ലാസ്റൂമുകൾ, സി.എൽ.ഐ.എഫ് ബിൽഡിംഗ് എക്സ്റ്റൻഷൻ എന്നീ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും പഠനവകുപ്പുകളിൽ നിർമ്മാണം പൂർത്തിയാക്കിയ തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. മന്ത്രി ഡോ. ആർ. ബിന്ദു ബയോകെമിസ്ട്രി ലബോറട്ടോറിയുടെ തറക്കല്ലിടും. ബയോ ഡൈവേഴ്സിറ്റി സെന്ററിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിക്കും. പ്രൊ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ,സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ,ബി.പി.മുരളി,ഡോ.എസ്.നസീബ്, എ.അജികുമാർ,ബി.ബാലചന്ദ്രൻ, ജി.മുരളീധരൻ,എം.എസ്.അരുൺകുമാർ,ഡോ.കെ.ജി.ഗോപ്ചന്ദ്രൻ, പി.രാജേന്ദ്രകുമാർ,ഡോ.എം.വിജയൻപിള്ള,ജി.ബിജുകുമാർ,രഞ്ചു സുരേഷ്,ഡോ.കെ.ബി.മനോജ്, പ്രൊഫ.കെ.ലളിത, ജെ.ജയരാജ്, ആർ.അരുൺകുമാർ,എസ്.സന്ദീപ് ലാൽ,രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ ഗവേഷക യൂണിയൻ ചെയർമാൻ ജിബിൻ ഫ്രാൻസിസ്, ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ചെയർമാൻ തൻസീൽ അഹമ്മദ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |