ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബ് ഭാരവാഹിയായിരുന്ന സന്തോഷ് കുമാർ പുന്നപ്രയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ചടയംമുറി സ്മാരകത്തിൽ അനുസ്മരണം നടക്കും. തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല അനുസ്മരണ പ്രഭാഷണം നടത്തും. സന്തോഷ് കുമാർ പുന്നപ്രയുടെ സ്മരണക്കായി പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പ്രഥമ പ്രാദേശിക മാദ്ധ്യമ പുരസ്കാരം മലയാള മനോരമ പൂച്ചാക്കൽ ലേഖകൻ ജിസോ ജോണിന് സമ്മാനിക്കും. അവാർഡ് നിർണയ സമിതി അംഗങ്ങളായ എസ്.ഡി.വേണുകുമാർ, ആർ.അജയകുമാർ, എം.എം.ഷംസുദ്ദീൻ, പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ബാബു തുടങ്ങിയവർ സംസാരിക്കും. പ്രസ് ക്ളബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |