കലഞ്ഞൂർ : കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുകയാണ്. യാത്രക്കാരിൽ ഭീതി പരത്തി റോഡുകളെല്ലാം നായക്കൂട്ടം കൈയടക്കി. തദ്ദേശ സ്ഥാപനങ്ങളുടെ തെരുവുനായ വന്ധ്യം കരണപദ്ധതി സ്തംഭിച്ചതാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളും കുട്ടികളും നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ്. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ ഓടി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. പകൽ സമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന തെരുവ് നായ്ക്കൾ സന്ധ്യമയങ്ങിയാൽ കൂട്ടത്തോടെ നിരത്തിലിറങ്ങും. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |