ആലുവ: പണം വച്ച് ചീട്ടുകളിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളെ ബിനാനിപുരം പൊലീസ് പിടികൂടി. പിടിയിലായ നാല് തൊഴിലാളികളും പല ഭാഗങ്ങളിലായി താമസിക്കുന്നവരാണ്. ഒഴിവ് ദിവസങ്ങളിലും മറ്റും ഇവർ ഒത്തുകൂടി ഒരു സ്ഥലം കേന്ദ്രീകരിച്ച് ചീട്ടുകളിയും മറ്റും നടത്തി പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് ബിനാനിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് പാനായിക്കുളം പുതിയ റോഡ് ഭാഗത്തുനിന്നും പിടികൂടിയത്. ബിനാനിപുരം എസ്.എച്ച് ഒ വി.ആർ. സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐ എ. സുരേഷ്, എ.എസ്.ഐമാരായ ജോർജ് തോമസ്, ആന്റണി ഗിൽബർട്ട്, അനിൽകുമാർ, സിപിഒ മാരായ ഹരീഷ് രജീഷ്, വിനീഷ്, രതിരാജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |