SignIn
Kerala Kaumudi Online
Thursday, 25 April 2024 2.02 PM IST

സെയ്ദ് മുഷ്താഖ് ട്രോഫി : കേരളത്തിന് കടിഞ്ഞാണിട്ട് സർവീസസ്

cricket

മൊഹാലി :സെയ്ദ് മുഷ്താഖ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചുമുന്നേറിയിരുന്ന കേരളത്തിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് സർവീസസ്. ഇന്നലെ 12 റൺസിനാണ് സർവീസസ് സഞ്ജുവിനെയും കൂട്ടരെയും തോൽപ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത സർവീസസ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തപ്പോൾ കേരളത്തിന്റെ മറുപടി 19.4 ഓവറിൽ 136ൽ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീഴ്ത്തിയ കെ.എം ആസിഫും നൽകിയ മുൻതൂക്കം പക്ഷേ ചേസിംഗിൽ പുറത്തെടുക്കാൻ കേരളത്തിന് കഴിഞ്ഞില്ല. രോഹൻ (11),വിഷ്ണു വിനോദ് (8),അസ്‌ഹറുദ്ദീൻ(16), കൃഷ്ണപ്രസാദ് (0) എന്നിവർ നിരാശപ്പെടുത്തിയ ശേഷം മുൻ നായകൻ സച്ചിൻ ബേബി (36),നായകൻ സഞ്ജു (30) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.19.2-ാം ഓവറിൽ അബ്ദുൽ ബാസിത്ത് (19)പുറത്താവുന്നതുവരെ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർജുൻ ശർമ്മയും നിഥിൻ യാദവും ചേർന്നാണ് കേരളത്തെ തകർത്തത്.

നാളെ മഹാരാഷ്ട്രയുമായാണ്കേരളത്തിന്റെ അ‌ടുത്ത മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.