തായ്പെയ് : തായ്വാന്റെ പരമാധികാരത്തിൽ നിന്ന് പിന്മാറില്ലെന്നും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വീട്ടുവീഴ്ചയില്ലെന്നും തായ്വാൻ. തായ്വാൻ വിഷയത്തിൽ ചൈനീസ് ജനത തീരുമാനമെടുക്കുമെന്നും തായ്വാനിൽ സൈനിക നടപടിയ്ക്ക് അധികാരമുണ്ടെന്നും ഇന്നലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് പറഞ്ഞതിന് പിന്നാലെയാണ് തായ്വാന്റെ പ്രതികരണം.
യുദ്ധക്കളത്തിലെ കൂടിക്കാഴ്ച ഇരുവർക്കും പ്രയോജനമുള്ളതാവില്ലെന്നും തായ്വാൻ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |