കൊച്ചി: ഹോളിവുഡ് സംവിധായകൻ സോഹൻ റോയിയെ ബംഗളൂരുവിൽ സമാപിച്ച അഞ്ചാമത് ഇന്നൊവേറ്റീവ് ചലച്ചിത്രോത്സവത്തിൽ ആദരിച്ചു. കേന്ദ്ര ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുകൻ പ്രത്യേക പുരസ്കാരം സമ്മാനിച്ചു.
ചലച്ചിത്ര വ്യവസായത്തിന് ദീർഘകാലമായി നൽകുന്ന സംഭാവനകൾ പരിഗണിച്ചായിരുന്നു ബഹുമതി. ഓസ്കാറിലെത്തിയ ആദ്യ ഇന്ത്യൻ സിനിമയായ ഡാം 999ന്റെ സംവിധായകനാണ് സോഹൻ. 10 വർഷത്തിനിടെ 23 ഇന്ത്യൻ ഫീച്ചർ ഫിലിമുകളും 3 ഡോക്യുമെന്ററികളും ഓസ്കാറിലെത്തിക്കുന്നതിൽ കൺസൾട്ടന്റ് എന്ന നിലയിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന ഇൻഡിവുഡ് പദ്ധതിയുടെ ആസൂത്രകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |