ചങ്ങനാശേരി. എയർഫോഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗവും എയർഫോഴ്സ് വാർഷികാഘോവും എസ്.ബി.കോളേജിൽ നടന്നു. റിട്ട.ജഡ്ജി പി.ജി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റിട്ട.വിംഗ് കമാൻഡർ അയ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയി സേവ്യർ, സംസ്ഥാന സെക്രട്ടറി ശ്രീകുമാർ, ജില്ലാ സെക്രട്ടറി വി.ജെ ജോസുകുട്ടി, വൈസ് പ്രസിഡന്റ് പി.സി.അബ്രഹാം, ട്രഷറർ ജോയി പാറയ്ക്കൽ, രക്ഷാധികാരി റിട്ട.സ്ക്വാഡ്രൻ ലീഡർ കെ.എസ്. മാത്യു, ലൂക്കോസ് കെ. ചാക്കോ എന്നിവർ പങ്കെടുത്തു. ഇ.ജെ.മാത്യു, എം.ജെ.ആന്റണി, ചാക്കോ കെ.എ, റ്റി.എം.അബ്രഹാം, മാത്യു ആന്റണി, ലൂക്കോസ് കെ.ചാക്കോ, ആരോമൽ സജീവ് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |