ഓർക്കാട്ടേരി: സഹകരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഏറാമല സർവീസ് സഹകരണ ബാങ്കിനെ തേടി വീണ്ടും ബാങ്കിംഗ് ഫ്രോണ്ടിയർ ദേശീയ അവാർഡ്. സഹകരണ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്നതാണ് ബാങ്കിംഗ് ഫ്രോണ്ടിയർ അവാർഡ്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.എ) ഡയറക്ടർ സതീഷ് മാറാഡേ, ആർ.ബി.ഐ മുൻ ചെയർമാൻ രത്നാകർ സിയോള എന്നിവരിൽ നിന്ന് ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനും ജനറൽ മാനേജർ ടി.കെ.വിനോദനും ഏറ്റുവാങ്ങി. മദ്ധ്യപ്രദേശിലെ ഇൻഡോർ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു, നാഫ്കോബ് പ്രസിഡന്റ് ജ്യോതീന്ദ്ര എം. മേത്ത, ബാബു നായർ, മനോജ് അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |