SignIn
Kerala Kaumudi Online
Friday, 29 March 2024 1.12 AM IST

ലഹരി വ്യാപനത്തിനെതിരെ 'സിഗ്‌നേച്ചർ ക്യാമ്പയിൻ '

drugs
ലഹരി വ്യാപനത്തിനെതിരെ 'സിഗ്‌നേച്ചർ ക്യാമ്പയിൻ '

പുറമേരി: വിദ്യാലയങ്ങളിലുൾപ്പെടെ ഭയാനകമായ രീതിയിൽ വ്യാപിക്കുന്ന ലഹരിക്കെതിരെ ഒപ്പു ശേഖരണവുമായി പുറമേരി കെ.ആർ.എച്ച്.എസ്.എസിലെ 31 കേരള ബറ്റാലിയൻ എൻ.സി.സി കാഡററുകൾ. 'ലഹരിയുടെ വഴി തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിലാണെന്നെനിക്കറിയാം, എന്റെ ജീവിതത്തിൽ ലഹരിക്കു യാതൊരു സ്ഥാനവും നൽകുന്നതല്ല. ലഹരി വിരുദ്ധ സേനയിൽ ഞാനും അണിചേരുന്നു' എന്നെഴുതിയ കാൻവാസിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഒപ്പ് രേഖപ്പെടുത്തി. ക്യാമ്പയിനിന്റെ തുടർച്ചയായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.സി.സി ഓഫീസർ മുഹമ്മദ് റാഫി കളത്തിൽ അറിയിച്ചു. കാഡറ്റുകളായ അഗസ്ത്യ.കെ, മുഹമ്മദ്.കെ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.