SignIn
Kerala Kaumudi Online
Thursday, 25 April 2024 5.24 AM IST

നിരത്തിലെ 'വൈറൽ അഭ്യാസത്തിന്' പൊലീസിന്റെ ഒറ്റമൂലി

bike

തൃശൂർ: തിരക്കേറിയ നിരത്തിൽ ഇരുചക്രവാഹനം ഓടിച്ച് അഭ്യാസപ്രകടനം നടത്തുകയും വൈറലാകാൻ പോസ്റ്റിടുകയും ചെയ്താൽ പൊലീസ് കൈയോടെ പൊക്കും. ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് വിട്ടുവീഴ്ച കാണിക്കില്ലെന്ന് വ്യക്തമാക്കി, അഭ്യാസികളെ കുടുക്കാൻ നടപടി തുടങ്ങി.

മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെയും അല്ലാതെയും, ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടെത്തി നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുക, പിഴ ഈടാക്കുക എന്നിവയാണ് ചെയ്യുന്നത്.

വൈറലാകാനായി അഭ്യാസപ്രകടനം റെക്കാഡ് ചെയ്ത് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രചരിപ്പിക്കുന്നവരാണ് പ്രധാനലക്ഷ്യം. നമ്പർ പ്‌ളേറ്റ് ഇളക്കിമാറ്റി, അഭ്യാസം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചാൽ പൊലീസിന് പിടിക്കാനാകില്ലെന്ന തെറ്റിദ്ധാരണയും വേണ്ട. നിയമലംഘകരെ കണ്ടെത്താൻ സകലവഴികളും പൊലീസും മോട്ടോർ വാഹനവകുപ്പും തേടുന്നുണ്ട്.

നിരുത്തരവാദപരമായ പ്രകടനം മൂലം കൂടുതലും നിരപരാധികളാണ് അപകടത്തിന് ഇരയാകുന്നതെന്ന
റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വരും ദിവസങ്ങളിലും സാമൂഹികമാദ്ധ്യമങ്ങളിലെ നിരീക്ഷണവും നടപടികളും തുടരുമെന്നാണ് മോട്ടോർവാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.

താക്കീത് നൽകിയിട്ടും റേസിംഗ്


താക്കീത് നൽകിയിട്ടും റോഡുകളിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ പൊൽപ്പുള്ളി സ്വദേശിയായ യുവാവിനെതിരെ പാലക്കാട്ടെ മോട്ടോർവാഹനവകുപ്പ് കടുത്ത നടപടികളെടുത്തിരുന്നു. ലൈസൻസും വാഹനരജിസ്‌ട്രേഷനും റദ്ദാക്കുന്നതോടൊപ്പം കാൽ ലക്ഷം രൂപ പിഴയുമിട്ടു. പത്ത് നിയമലംഘനമാണ് കണ്ടെത്തിയത്.
മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം പതിവാക്കുക, സാമൂഹികമാദ്ധ്യമങ്ങളിലടക്കം ബൈക്കിലെ അഭ്യാസപ്രകടന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുക എന്നിവയ്‌ക്കെതിരെയാണ് നടപടി.

അഞ്ചുപേർക്കെതിരെയും നടപടി എടുത്തിരുന്നു. ആദ്യം താക്കീത് ചെയ്തപ്പോൾ ഒരു മാസത്തേയ്ക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. വീണ്ടും റേസിംഗ് തുടർന്നപ്പോൾ ലൈസൻസ് റദ്ദാക്കി.

അപകടവഴികൾ പലവിധം

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി കോളേജുകളിലും ബൈക്കിൽ അഭ്യാസപ്രകടനം.
വാഹനഡീലർമാരുടെ കടകളുടെ പരസ്യത്തിനായും രൂപമാറ്റം നടത്തിയ ബൈക്കുകൾ നൽകുന്നു.
ബ്രേക്കിലും സീറ്റിലും ഹാൻഡിലിലും അടക്കം രൂപമാറ്റം വരുത്തുന്നതോടെ അപകടസാദ്ധ്യത കൂടുന്നു
സോഷ്യൽമീഡിയയിൽ വൈറലാകാൻ ബൈക്കുകളിൽ എത്ര കടുത്ത സാഹസത്തിനും മുതിരുന്നു

നൽകണം കനത്തവില

സംസ്ഥാനത്ത് പിടികൂടിയ വാഹനങ്ങൾ: 103 (24 മണിക്കൂറിൽ)
കേസിൽ ഉൾപ്പെട്ടവർ: 28 .
ലൈസൻസ് റദ്ദാക്കപ്പെട്ടവർ: 18
മൊത്തം പിഴ: 1.27 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VIRAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.