SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.58 AM IST

മെഡി. കോളേജിനോട് മനുഷ്യാവകാശ കമ്മിഷൻ 'രോഗങ്ങളുടെ ഉറവിടമാവരുത് '

humanright
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാനെത്തിയ ആംബുലൻസ് ഡ്രൈവർ കമ്മിഷനിൽ നൽകിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആശുപത്രി മാലിന്യങ്ങളും മലിന ജലവും തളംകെട്ടി നിൽക്കുന്ന സ്ഥലത്തായിരുന്നു ആംബുലൻസ് നിർത്തിയിട്ടത്. മാലിന്യങ്ങൾക്കിടയിലൂടെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നതും ദൃശ്യത്തിൽ ഉണ്ടായിരുന്നു. 15 ദിവസത്തിനകം ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. നവം. 29ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.