നിലമ്പൂർ: സംരംഭക വർഷാചരണത്തോടനുബന്ധിച്ച് നിലമ്പൂരിൽ നടന്ന നിയോജകമണ്ഡലം തല അവലോകന യോഗം പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെടുത്തി 508 സംരംഭങ്ങൾ മണ്ഡലത്തിലാരംഭിച്ചതായി അധികൃതർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.അബ്ദുൾ ലത്തീഫ്, ജില്ലാ അസി.വ്യവസായ ഓഫീസർ പി.ഉണ്ണിക്കൃഷ്ണൻ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി.ജെയിംസ്, വിദ്യാരാജൻ,പി.ഉസ്മാൻ, ജയശ്രീ അഞ്ചേരിയൻ,വൈസ് പ്രസിഡന്റുമാരായ റെജി ജോസഫ്, നുസൈബ സുധീർ തുടങ്ങിയവർ പ്രസംഗിച്ചു. 1256 പേർക്കാണ് മണ്ഡലത്തിൽ പുതിയ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചത്. 39.18കോടി രൂപയുടെ നിക്ഷേപവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |