SignIn
Kerala Kaumudi Online
Friday, 29 March 2024 8.27 PM IST

കേന്ദ്രത്തിന്റെ ആനുകൂല്യങ്ങൾ സാധാരണക്കാരിലെത്തിച്ചു : മോദി

narendra-modi

ഗാന്ധിനഗർ: കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ ആളുകളുടെ വീട്ടുപടിക്കൽ ഇപ്പോൾ എത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന മാ അമൃതത്തിന്റെ ഭാഗമായുള്ള യോജന കാർഡുകളു വിതരണം ഗാന്ധിനഗറിൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ അനർഹരായവർക്കും ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. പോഷകാഹാരക്കുറവിനെതിരെ പോരാടണം. മുൻ സർക്കാരുകളുടെ കാലത്ത് പദ്ധതികൾ പ്രഖ്യാപിച്ച് പ്രസംഗിച്ച് മടങ്ങുമായിരുന്നു. തന്റെ സർക്കാരാണ് ഇതിൽ മാറ്റം വരുത്തിയത്.

കുട്ടികൾക്ക് പോഷകാഹാരക്കുറവ് കൊണ്ട് ജീവിക്കാൻ കഴിയില്ല. പോഷകാഹാരക്കുറവിനെതിരെ പോരാടാൻ ഗുജറാത്ത് സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. പല രാജ്യങ്ങളിലുമുള്ളതിനേക്കാൾ മികച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ഇന്ത്യ നടപ്പാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.