SignIn
Kerala Kaumudi Online
Thursday, 25 April 2024 1.50 PM IST

 മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 'ഡൗൺ മെമ്മറി ലെയിൻ" നടൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

mar

 തീം സോംഗ് ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം 'ഡൗൺ മെമ്മറി ലെയിൻ" 24ന് വൈകിട്ട് 4ന് നടൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഡൗൺ മെമ്മറി ലെയിനിന്റെ തീം സോംഗ് പൂർവ വിദ്യാർത്ഥി കൂടിയായ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിനു നൽകി പ്രകാശനം ചെയ്തു. എബി ജോർജിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് റോണി റാഫേലാണ്. ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര, ഐശ്വര്യ, അങ്കിത, അലൻ ജോ സുരേഷ്, മിലൻ, റോമി, സാരംഗ് എന്നിവരുടെ ഗാനത്തിന് ദൃശ്യാവിഷ്കാരം നിർവഹിച്ചത് കൃപ സുരേഷും ഹരിശങ്കറും ചേർന്നാണ്. സംഗമത്തിന്റെ ഭാഗമായി 22ന് വൈകിട്ട് 4ന് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ 'വാക്ക് ഇവാനിയോസ് വാക്ക് " നടക്കും. 5.30ന് കോളേജ് കാമ്പസ് ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം. 24ന് രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. 11.30ന് ഗുരുവന്ദനം, വൈകിട്ട് 4.30ന് ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസിനെ ആദരിക്കൽ. തുടർന്ന് സ്മരണാഞ്ജലി, 5ന് രാജീവ് ഒ.എൻ.വി യും റോണി റാഫേലും ചേർന്നൊരുക്കുന്ന സാംസ്കാരിക പരിപാടി.

 ക്യു.ആർ കോഡ് ഉപയോഗിച്ചും ഫീസടയ്ക്കാം

പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസായ 300 രൂപ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നാലാഞ്ചിറ ശാഖയിൽ അടയ്ക്കാം. അക്കൗണ്ടിന്റെ പേര്: ഡൗൺ മെമ്മറി ലെയ്ൻ MIC. അക്കൗണ്ട് നമ്പർ : 0483073000000226. ഐ.എഫ്.എസ്.ഇ കോഡ്: SIBL0000483. ക്യു.ആർ കോഡ് ഉപയോഗിച്ചും തുക അടയ്ക്കാം. പൂർവ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 20വരെ നീട്ടി. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 9447501568, 9633078868, 9447102080, 9495634484.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAR IVANIOS COLLEGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.