കൊല്ലം: കാക്കനാടൻ ഫൗണ്ടേഷന്റെയും കേരള സാഹിത്യ അക്കാഡമിയുടെയും നേതൃത്വത്തിൽ നാളെ കാക്കനാടൻ അനുസ്മരണം നടത്തും. രാവിലെ 9ന് പോളയത്തോട് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും വൈകിട്ട് 4 ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ അനുസ്മരണ സമ്മേളനവും നടക്കും. കേരള സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ ബെന്യാമിൻ അനുസ്മരണ പ്രഭാഷണവും ഡോ. കെ.എസ്. രവികുമാർ മുഖ്യപ്രഭാഷണവും നടത്തും. മുൻ രാജ്യസഭാംഗം കെ.സോമപ്രസാദ് അദ്ധ്യക്ഷനാകും. അഡ്വ. ഡി. സുരേഷ്കുമാർ, കെ. ഭാസ്കരൻ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ ആശ്രാമം ഭാസി സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി കെ. രാധ നന്ദിയും പറയും. പത്രസമ്മേളനത്തിൽ ആശ്രാമം ഭാസി, കെ. രാധ, ഫൗണ്ടേഷൻ ട്രഷറർ അഡ്വ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |