എലപ്പുള്ളി: കർഷകർക്ക് ആശ്വാസമേകി എലപ്പുള്ളിയിൽ പാഡികോ നെല്ല് ഏറ്റെടുത്തു. ഒന്നാം വിള കൊയ്ത്തു വൈകിയ വേളയിൽ നെല്ല് സപ്ലെക്കോ ഏറ്റടുക്കുന്നത് വൈകിയതിനാൽ കർഷകർ ദുരിതത്തിലായിരുന്നു. നെല്ല് സംഭരണത്തിലെ കാലതാമസം വകവെയ്ക്കാതെ പാഡിക്കോ നെല്ല് ഏറ്റെടുത്തത് കർഷകർക്ക് ആശ്വാസമായി. കർഷകരും സംഘടനയും കൃഷി ഉദ്യോഗസ്ഥരും കൂട്ടമായി പ്രവർത്തിച്ചതിന്റെ മികവിലാണ് നെല്ല് സംഭരണം സാധ്യമായത്.
ചേരുംകാട് പാടശേഖര സമിതിയിലെ കർഷകൻ മധുസൂധനന്റെ 225 ചാക്ക് നെല്ല് പാഡി കോ സംഭരിച്ച് നെല്ല് സംഭരണ പരിപാടിക്ക് എലപ്പുള്ളി പഞ്ചായത്തിൽ തുടക്കമായി. കർഷക സംഘം ജില്ലാ ട്രഷററും മലബാർ സിമന്റ്സ് ഡയറക്ടറുമായ സുഭാഷ് ചന്ദ്രമ്പോസ് ഉദ്ഘാടനം നിർവഹിച്ചു. പാഡി കോ പ്രസിഡന്റ് കെ.ആർ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം. സുന്ദരൻ, പാടശേഖര സെക്രട്ടറിമാരായ എൻ. സുരേഷ്, എ. സുരേഷ്, പാഡികോ സെക്രട്ടറി ജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |