SignIn
Kerala Kaumudi Online
Friday, 29 March 2024 1.39 AM IST

ഉൾഫ് ക്രിസ്റ്റേഴ്സൺ സ്വീഡിഷ് പ്രധാനമന്ത്രി

ulf

സ്‌​റ്റോക്ക്‌‌ഹോം: സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി മോഡറേറ്റ് പാർട്ടി നേതാവ് ഉൾഫ് ക്രിസ്റ്റേഴ്സണെ തിരഞ്ഞെടുത്തു. ഇന്നലെ സ്വീഡിഷ് പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 58കാരനായ ഉൾഫ് 173നെതിരെ 176 അനുകൂല വോട്ടുകൾ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ സർക്കാർ രൂപീകരണത്തെ പറ്റി ഇന്ന് വ്യക്തമാക്കും. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മഗ്‌ദലേന ആൻഡേഴ്സൺ രാജിവച്ചത്. തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടിയായ മോഡറേറ്റ് പാർട്ടിയടങ്ങുന്ന സഖ്യം 349ൽ 176 സീറ്റ് നേടിയപ്പോൾ മഗ്‌ദലേനയുടെ മദ്ധ്യ - ഇടതുപക്ഷ സഖ്യത്തിന് 173 സീറ്റുകളായിരുന്നു ലഭിച്ചത്. മോഡറേറ്റ് പാർട്ടി, ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ്, ലിബറൽ പാർട്ടി എന്നീ മൂന്ന് പാർട്ടികൾ ചേരുന്ന സഖ്യ സർക്കാരിനെയാണ് ഉൾഫ് നയിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.