കൊച്ചി: ഉത്പാദനം കൂടുകയും ആനുപാതികമായി ഡിമാൻഡ് ഉയരാതിരിക്കുകയും ചെയ്തതോടെ രാജ്യത്ത് ചോളം വില കുത്തനെ കുറഞ്ഞു. താങ്ങുവിലയായ ക്വിന്റലിന് 1,962 രൂപയേക്കാളും താഴെയാണ് പല സംസ്ഥാനങ്ങളിലും വില. പൊതുവിപണിക്ക് പുറമേ കോഴിവളർത്തൽ കേന്ദ്രങ്ങളാണ് പ്രധാനമായും ചോളത്തിന്റെ മുഖ്യ ഉപഭോക്താക്കൾ. ഇവർ വിളവെടുപ്പ് സീസണായിട്ടും ഇതുവരെ വാങ്ങൽ സജീവമാക്കാത്തത് വിലയിടിവിന് വഴിയൊരുക്കിയെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
ക്വിന്റലിന് 1,300-1,400 രൂപ നിരക്കിലാണ് പ്രമുഖ ഉത്പാദക സംസ്ഥാനമായ മദ്ധ്യപ്രദേശിൽ വില. കർണാടകയിൽ വില 1,950 രൂപയ്ക്ക് താഴെയാണ്. ഈ സീസണിൽ 23.10 മില്യൺ ടൺ ചോളം ഉത്പാദനമാണ് സർക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ 22.63 മില്യൺ ടണ്ണായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |