SignIn
Kerala Kaumudi Online
Friday, 19 April 2024 12.06 AM IST

കൃഷി ഓഫീസ് ഉപരോധിച്ചു.

principl-krishi-ofcr

കോട്ടയം: നെൽവിത്ത് കിട്ടാതായതോടെ കർഷകർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസിന്റെ ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ്, പാടശേഖര സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. ശാശ്വതപരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് കർഷകർ വാശിപിടിച്ചതോടെ പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.എസ്.സി ഏരിയ മാനേജരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിത്ത് സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ പാടശേഖരസമിതിയുടെ പേരിൽ കുഴൽമന്ദം, കൊല്ലംകോട് എന്നിവിടങ്ങളിൽനിന്ന് മുഴുവൻ പണവും നൽകി വിത്ത് വാങ്ങാനും സബ്‌സിഡി തുക പഞ്ചായത്ത് പാടശേഖരസമിതിക്ക് നൽകാനും തീരുമാനമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KRISHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.