തിരുവനന്തപുരം:കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) 'ബിഗ് ഡെമോ ഡേ' എട്ടാം പതിപ്പിന്റെ ഭാഗമായി ഫിൻടെക് സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ച ഉത്പന്നങ്ങളുടെ ഓൺലൈൻ എക്സ്പോ 21ന് രാവിലെ 10ന് ആരംഭിക്കും. എക്സ്പോയിൽ പതിനൊന്നോളം ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.വ്യവസായങ്ങൾക്കും നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എക്സ്പോ വേദിയൊരുക്കും. പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് കോർപ്പറേറ്റുകൾ,നിക്ഷേപകർ,ബിസിനസ് പങ്കാളികൾ,ബാങ്കുകൾ,എം.എസ്.എം.ഇകൾ എന്നിവർക്ക് മുന്നിൽ ഫിൻടെക് മേഖലയിലെ നൂതനാശയങ്ങൾ അവതരിപ്പിച്ച് ഭാവിയിൽ കൂടുതൽ വിപണി ലഭ്യമാക്കാനും സഹായകമാകും.രജിസ്ട്രേഷന്: https://zfrmz.com/iCyRmRJonkOJkqMBg078. വിവരങ്ങൾക്ക്: https://business.startupmission.in/demoday സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |