കോഴിക്കോട് : ജെ.ഡി.യു മുൻ ജില്ലാ നേതാക്കൾ ആർ.ജെ.ഡിയിൽ ചേരും. 23ന് ഉച്ചയ്ക്ക് രണ്ടിന് ചിന്താവളപ്പ് ശിക്ഷക് സദനിൽ നടക്കുന്ന യോഗത്തിൽ ആർ.ജെ.ഡി ജനറൽ സെക്രട്ടറി ഡോ.ജോർജ് ജോസഫ്, സംസ്ഥാന നേതാക്കളായ ചോലക്കര മുഹമ്മദ്, കിസാൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.പി.ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത്, യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ എ.പി.യൂസഫ് അലി മടവൂർ എന്നിവർ പ്രസംഗിക്കും. ചാഞ്ചാട്ടവും നിലപാടും പാർട്ടിയെ പൊതുജനങ്ങളുടെ മുന്നിൽ പരിഹാസ്യമാക്കിയ സാഹചര്യത്തിലാണ് ആർ.ജെ.ഡിയിൽ ചേരാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജെ.ഡി.യു മുൻ ജില്ല പ്രസിഡന്റ് വിജയൻ താന്നാളിൽ, ചോലക്കര മുഹമ്മദ്, എം.പി.ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി,ചന്ദ്രൻ പൂക്കിണാറമ്പത്ത്, രാജേഷ് കുണ്ടായിത്തോട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |