കാഞ്ഞങ്ങാട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി 26ന് കാൽ ലക്ഷം ജീവനക്കാരെ അണിനിരത്തി ജോയിന്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ നരേഷ് കുമാർ കുന്നിയൂർ, വൈസ് ക്യാപ്റ്റൻ യമുന രാഘവൻ, ജില്ലാ പ്രസിഡന്റ് സി.കെ ബിജുരാജ്, ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, സംസ്ഥാന കൗൺസിലംഗം പ്രീത, കരുണാകരൻ രാവണേശ്വരം, ജി. സുരേഷ് ബാബു, പ്രദീപ് കുമാർ, എ.വി രാധാകൃഷ്ണൻ, പി. രാജൻ, എ. ആമിന, രാജേഷ് ഓൾനടിയൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |