കാഞ്ഞങ്ങാട്: 2019 മുതലുള്ള സപ്ലൈക്കോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, 50 വയസ്സ് കഴിഞ്ഞവർക്ക് ഡിപ്പാർട്ട്മെന്റ് പരീക്ഷയിൽ ഇളവ് അനുവദിക്കുക, കരാർ ഫാർമസിസ്റ്റുകളുടെ വേതനം വർദ്ധിപ്പിക്കുക, സർവീസ് റൂൾ അനോമിലീസ് പരിഹരിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് സപ്ലൈക്കോ ജീവനക്കാർക്കും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി പണിമുടക്കി. കാഞ്ഞങ്ങാട് ഡിപ്പോയിൽ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി ശ്രീജേഷ്, താലൂക്ക് സെക്രട്ടറി എം. ആസിഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |